മണ്ണാർക്കാട് : ന്യൂനപക്ഷ ക്ഷേമവകുപ്പിനുകീഴിൽ മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളേജിൽ ചതുർദിന പ്രീ-മാരിറ്റൽ കൗൺസലിങ് കോഴ്സ് സംഘടിപ്പിച്ചു. മണ്ണാർക്കാട് നഗരസഭാ ചെയർമാൻ ഫായിദ ബഷീർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടി.കെ. ജലീൽ അധ്യക്ഷതവഹിച്ചു. പാലക്കാട് കോച്ചിങ് സെൻറർ ഫോർ മൈനോരിറ്റി യൂത്ത് പ്രിൻസിപ്പൽ ഡോ. വാസുദേവൻ പിള്ള ഒൺലൈനായി മുഖ്യ പ്രഭാഷണം നടത്തി.