അമ്പലപ്പാറ : കോൺഗ്രസ് അമ്പലപ്പാറ മണ്ഡലം കൺവെൻഷൻ നടത്തി. കെ.പി.സി.സി. സെക്രട്ടറി ജോൺ ഡാനിയേൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പ്രദീപ് കുന്നക്കാവ് അധ്യക്ഷനായി. ബൂത്ത് കമ്മിറ്റികൾ ചൊവ്വാഴ്ച വിളിച്ചുചേർക്കാൻ യോഗത്തിൽ തീരുമാനിച്ചു. കെ.പി.സി.സി. സെക്രട്ടറി പി. ഹരിഗോവിന്ദൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി. സരിൻ, ഡി.സി.സി. സെക്രട്ടറി സത്യൻ പെരുമ്പറക്കോട്, ഗിരീശൻ എന്നിവർ സംസാരിച്ചു.