പാലക്കാട് : കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ താത്കാലികമായി നിർത്തിവെച്ചു. ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിക്കാൻ പുറത്തുനിന്നുള്ളവരെ അനുവദിക്കില്ല.

ആശുപത്രിയിലുള്ള രോഗികളുടെ കൂടെ ഡിസ്ചാർജ് ആവുന്നതുവരെ ഒരു സഹായിയെ മാത്രമേ അനുവദിക്കുകയുള്ളൂ. സഹായിയെ മാറ്റാനനുവദിക്കില്ല. സഹായി ആന്റിജൻ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയിരിക്കണം.

സഹായിയുടെ വിശദവിവരങ്ങൾ വാർഡിന്റെ ചുമതലയുള്ളവരെ അറിയിക്കണമെന്നും സൂപ്രണ്ട് അറിയിച്ചു.

ആശുപത്രിക്കകത്ത് ശാരീരിക അകലം പാലിക്കുക, ശരിയായി മുഖാവരണം ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക തുടങ്ങിയവ പാലിക്കേണ്ടതാണെന്നും അറിയിപ്പിൽ പറഞ്ഞു.