മരണനിരക്ക് കുറഞ്ഞതായി കണക്കുകൾ

കോയമ്പത്തൂർ : കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കോയമ്പത്തൂർജില്ലയിൽ കൂടിവരികയാണെങ്കിലും മരണനിരക്കിൽ കുറവ്.

രോഗികളുടെ എണ്ണം കൂടുതന്നത് നല്ല സൂചനയല്ലെന്നും ജാഗ്രത കൂട്ടണമെന്നും കോവിഡ് നോഡൽ ഓഫീസർ ഡോ. എ. മുരളി പറഞ്ഞു. കോവിഡിന്റെ രണ്ടാംവരവ് ഭീകരമായിരിക്കുമെന്ന് മുൻ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി. കളന്ത സ്വാമി മുന്നറിയിപ്പ് നൽകി.

കഴിഞ്ഞവർഷം ഓഗസ്റ്റിൽ 254 പേർ വൈറസ് ബാധിച്ച് മരിച്ചതാണ്. സെപ്‌റ്റംബറിൽ മരണനിരക്ക് 128 രേഖപ്പെടുത്തി. ഈ നില കുറഞ്ഞ്‌ നാല്പതിലെത്തി. അപ്പോഴേക്ക് കോവിഡിന്റെ രണ്ടാംവരവ് മാർച്ചിൽ തുടങ്ങി. മരണനിരക്ക് ഏപ്രിലിൽ ഇതേവരെ പന്ത്രണ്ടിൽ നിൽക്കയാണെന്നും ഇതേവരെയുള്ള കണക്കുകളുദ്ധരിച്ച് മരണനിരക്ക് നിയന്ത്രണാധീനമാക്കാൻ കഴിഞ്ഞുവെന്നു ആരോഗ്യവകുപ്പ് അധികൃതർ അവകാശപ്പെട്ടു.

കഴിഞ്ഞവർഷം ഓഗസ്റ്റിൽ 254 കോവിഡ് രോഗികളും സെപ്‌റ്റംബറിൽ 128 കോവിഡ് രോഗികളും ഒക്ടോബറിൽ 122 കോവിഡ് രോഗികളും മരിച്ചിരുന്നു.

അന്ന്‌ നിത്യേനയുണ്ടായ പുതിയ രോഗികൾ 500 മുതൽ 650വരെയായിരുന്നു. ഈ വർഷം (2021) ഏപ്രിലിൽ ഏറ്റവുംകൂടിയ പുതിയ രോഗികൾ രജിസ്റ്റർചെയ്തത് ഏപ്രിൽ 17-ന്‌ 583 പേരാണ്.