പാലക്കാട് : കോവിഡ് പ്രതിരോധത്തിനായി ജില്ലയിലെ വിവിധ കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ 143 ഓക്‌സിജൻ പോയന്റുകൾ സജ്ജമാക്കി. 200 ഓക്‌സിജൻ സിലിൻഡറുകൾ, 261 ഓക്‌സിജൻ ബെഡ്‌ഡുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. നാലുമുതൽ അഞ്ചുവരെ ഓക്‌സിജൻ സിലിൻഡറുകളാവും ഒരാൾക്ക് ആവശ്യമായി വരിക.

കോവിഡ് ചികിത്സാകേന്ദ്രങ്ങളായ ജില്ലാ ആശുപത്രിയിൽ 98ഉം മാങ്ങോട് മെഡിക്കൽ കോളേജിൽ 35ഉം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പത്തും ഓക്‌സിജൻ പോയന്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കഞ്ചിക്കോട് കിൻഫ്രയിൽ 200 ഓക്‌സിജൻ സിലിൻഡറുകളും 13 സ്വകാര്യ ആശുപത്രികളിലായി 261 ഓക്‌സിജൻ ബെഡ്‌ഡുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് സി.എഫ്.എൽ.ടി.സി. നോഡൽ ഓഫീസർ ഡോ. മേരിജ്യോതി വിൽസൺ അറിയിച്ചു.