ശങ്കർ ഹോസ്പിറ്റലിലെ 75 മുറികൾ ശുചീകരിച്ചു

ചെർപ്പുളേശ്ശരി : കോവിഡ് രണ്ടാം തരംഗത്തിൽ പോസിറ്റീവ് കേസുകൾ വർധിക്കുന്നതിന്റെ ഭാഗമായി ചെർപ്പുളശ്ശേരി നഗരസഭയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിക്കുന്നു. തയ്യാറെടുപ്പിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശങ്കർ ഹോസ്പിറ്റൽ ശുചീകരിച്ചു. 50 പ്രവർത്തകരാണ് നാല് നിലകളിലെ 75 മുറികൾ കഴുകിവൃത്തിയാക്കി അണുവിമുക്തമാക്കിയത്.

സർക്കാർ നിർദേശം ലഭിച്ചതിനെത്തുടർന്നാണ് മുന്നൊരുക്കങ്ങൾ ആരംഭിച്ചതെന്ന് നഗരസഭാധ്യക്ഷൻ പി. രാമചന്ദ്രൻ പറഞ്ഞു.

ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി കെ. കൃഷ്ണൻകുട്ടി, പി.കെ. മണികണ്ഠൻ, ടി. അജീഷ്, സി. അനന്തനാരായണൻ, കെ. സച്ചിദാനന്ദൻ, കെ. അഹമ്മദ്കബീർ, പി.കെ. സുജിത്ത്, കെ. ദീപേഷ്, പി. ശ്യാംമോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.

നഗരസഭാധ്യക്ഷൻ പി. രാമചന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷരായ വി.പി. സമീജ്, വി.ടി. സാദിഖ്ഹുസൈൻ, നഗരസഭാംഗം ടി.കെ. സലാം തുടങ്ങിയവരും ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളായി.