പഴനി : തേനി അരവിന്ദ് കണ്ണാശുപത്രി, കൊടൈക്കനാൽ സൺ ലയൺസ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി സൗജന്യ നേത്രചികിത്സാ ക്യാമ്പ് കൊടൈക്കനാലിൽ നടന്നു.

കൊടൈക്കനാൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജറാൾഡ് രാജ നേതൃത്വം നൽകി. ജില്ലാ വൈസ് ഗവർണർ ഡോ. ടി.പി. രവീന്ദ്രൻ ക്യാമ്പ് ഉദ്ഘാടനംചെയ്തു. കൊടൈക്കനാൽ ആർ.ഡി.ഒ. മുരുകേശൻ മുഖ്യാതിഥിയായി. ക്യാമ്പിൽ തേനി അരവിന്ദ് കണ്ണാശുപത്രി ഡോക്ടർമാരായ പ്രതിഭ, രൂമി എന്നിവരുടെ നേതൃത്വത്തിൽ ഇരുപതുപേർ ചേർന്ന്‌ നേത്ര ചികിത്സ നടത്തി.

നിരവധിപേർ ക്യാമ്പിൽ പങ്കെടുത്ത്‌ ചികിത്സ നേടി. 48 പേരെ സൗജന്യ നേത്ര ശസ്ത്രക്രിയയ്‌ക്കായി തേനി അരവിന്ദ് കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോയി. മുൻ ലയൺസ് ക്ളബ്ബ് പ്രസിഡൻറുമാരായ സുധാകർ, കിരൺ രവീന്ദ്രൻ, ട്രഷറർ ദ്രവ്യം, സെക്രട്ടറി സെന്തിൽകുമാർ, 12-ാം വാർഡ് പൊതു നല സംഘ വൈസ് പ്രസിഡന്റുമായ ആഷാ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.