പാലക്കാട് : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സ്ത്രീധനവിരുദ്ധ കാമ്പയിൻ കെൽസ ചെയർമാൻ ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ ഉദ്ഘാടനംചെയ്തു. കേരള ലീഗൽ സർവീസസ് അതോറിറ്റി, നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി എന്നിവ പാൻ ഇന്ത്യ നിയമ ബോധവത്‌കരണ പദ്ധതിയുടെ ഭാഗമായാണ് കാമ്പയിൻ നടത്തിയത്.

ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനുമായ ബി. കലാംപാഷ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, കളക്ടർ മൃൺമയി ജോഷി, ലീഗൽ സർവീസസ് അതോറിറ്റി ജില്ലാ സെക്രട്ടറി വി.ജി. അനുപമ, താലൂക്ക് കമ്മിറ്റി ചെയർമാൻ പി.പി. സൈദലവി, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ സൈദലവി, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.കെ. സുധീർ എന്നിവർ സംസാരിച്ചു.

അഡ്വ. വിജയ നിയമബോധവത്കരണ ക്ലാസെടുത്തു. സ്ത്രീധനം ഒഴിവാക്കി പകരം പുസ്തകങ്ങൾ പരസ്പരം കൈമാറി വിവാഹിതരായ ദമ്പതിമാരെ ചടങ്ങിൽ ആദരിച്ചു.