തെങ്കര : മുസ്‌ലിം ലീഗിനെ ലക്ഷ്യമിട്ട് ഒരുവിഭാഗം ആസൂത്രിത പ്രചാരണം നടത്തുകയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. മണ്ണാർക്കാട് മേഖലാ നേതൃ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് ഷമീർ പഴേരി അധ്യക്ഷത വഹിച്ചു. പി.എം. മുസ്തഫ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ. ഷംസുദ്ദീൻ എം.എൽ.എ., ടി.എ. സലാം, യൂസഫ് പാലക്കൽ, ബിലാൽ മുഹമ്മദ്, പൊൻപാറ കോയക്കുട്ടി, കെ.പി. മൊയ്തു, റഷീദ് ആലായൻ, റിയാസ് നാലകത്ത് എന്നിവർ പ്രസംഗിച്ചു.