പത്തിരിപ്പാല : വേങ്ങശ്ശേരി-കടമ്പഴിപ്പുറം പാതയിൽ നെല്ലിപ്പടിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്കിന് പിറകിലിരുന്നയാൾ മരിച്ചു.

മണ്ണൂർ ലക്ഷംവീട് കോളനി വടക്കുംപാടം വീട്ടിൽ മണികണ്ഠനാണ്‌ (61) മരിച്ചത്.

ഞായറാഴ്ച വൈകീട്ട് 5.30-നായിരുന്നു അപകടം. വേങ്ങശ്ശേരി ഭാഗത്തേക്ക്‌ വരികയായിരുന്ന ബൈക്കിന് പിറകിൽ പിക്കപ് വാൻ ഇടിക്കുകയായിരുന്നു.

അപകടത്തിൽ സാരമായി പരിക്കേറ്റ മണികണ്ഠനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന ജലീലിനും പരിക്കേറ്റു. ഭാര്യ: വത്സലകുമാരി. മക്കൾ: അജീഷ്, അജിത. മരുമകൻ: ഹരിഹരൻ.