ഷൊർണൂർ : പ്രളയാവശിഷ്ടം നീക്കാനുള്ള അനുമതിയുടെ മറവിൽ മണൽകടത്തുന്ന സംഘം കുടിവെള്ളം മലിനമാക്കുന്നത് തടയുമെന്ന് നഗരസഭ. തടയണയിലേക്ക് വാഹനങ്ങളും യന്ത്രസാമഗ്രികളും ഇറക്കിയാണ് മണലെടുപ്പ് നടത്തുന്നത്. ഇതിൽ നിന്നുള്ള ഇന്ധനവും മറ്റ് അവശിഷ്ടവുമെല്ലാം കുടിവെള്ളത്തിലേക്ക് കലരുന്നുണ്ട്.

ഇക്കാര്യം നഗരസഭാ ആരോഗ്യവിഭാഗം പരിശോധിച്ച് നടപടിയെടുക്കാൻ നിർദേശിക്കുമെന്ന് നഗരസഭാധ്യക്ഷൻ എം.കെ. ജയപ്രകാശ് പറഞ്ഞു. നഗരസഭാ പരിധിയിലെ മണലെടുപ്പും ഭാരതപ്പുഴയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കളക്ടർ ഉൾെപ്പടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.