ഊട്ടി : കോവിഡിന്റെ രണ്ടാംതരംഗ വ്യാപനത്തെത്തുടർന്ന് എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചിടുന്നതിന്റെ ഭാഗമായി മുതുമല കടുവാസങ്കേതവും അടച്ചിട്ടും. തെപ്പക്കാട്ടിലെ ആനസങ്കേതവും ഉൾപ്പെടുമെന്ന്‌ മുതുമല ഫീൽഡ് ഡയറക്ടർ കെ.കെ. കൗശൽ അറിയിച്ചു. കൊടൈക്കനാൽ, നീലഗിരി, ഏർക്കാട് തുടങ്ങീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സംസ്ഥാനത്തെ മറ്റു ജില്ലകളിൽ നിന്നും, അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

കോയമ്പത്തൂർ : സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയ വിനോദസഞ്ചാര കേന്ദ്രമായ കോവൈ കുറ്റാലം അനിശ്ചിതകാലത്തേക്ക് അടച്ചു.

നിയന്ത്രണങ്ങൾ നീക്കിയശേഷം മാത്രമേ കേന്ദ്രം തുറക്കയുള്ളൂവെന്ന് വനംവകുപ്പ് അറിയിച്ചു.