പാലക്കാട് : പാലക്കാട് ജങ്‌ഷൻ റെയിൽവേസ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ തീവണ്ടിയിൽ കടത്തിയ 3.85 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒഡിഷ സ്വദേശി അക്ഷയ് കുമാർ റെയിൽവേ പോലീസിന്റെ പിടിയിലായി. തിങ്കളാഴ്ച രാവിലെ ധൻബാദ് എക്സ്പ്രസ്സിൽ കൊച്ചിയിൽ നിന്നാണ് കഞ്ചാവ് കടത്തിയത്. എസ്.ഐ.മാരായ എ. രമേഷ് കുമാർ, എം. സുനിൽ, എ.എസ്.ഐ. ജോസ് സോളമൻ, സീനിയർ സി.പി.ഒ. എസ്. ബിജു, കെ. സതീശൻ, എം.എ. ഹരിദാസ്, സി.പി.ഒ. എം. അജീഷ് ബാബു, എസ്. ഷെയ്ഖ് മുസ്തഫ തുടങ്ങിയവർ പരിശോധന നടത്തി.