പാലക്കാട് : കേന്ദ്ര-സംസ്ഥാന സർക്കാർ നിലപാടുകൾക്കെതിരേ ജില്ലയിലെ 12 കേന്ദ്രങ്ങളിൽ തിങ്കളാഴ്ച യു.ഡി.എഫ്. ധർണ നടത്തും. പാലക്കാട് കോട്ടമൈതമാനത്തിന് സമീപം നടത്തുന്ന ധർണ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സമരമെന്ന് ജില്ലാ യു.ഡി.എഫ്. ചെയർമാൻ കളത്തിൽ അബ്ദുള്ള അറിയിച്ചു.