പാലക്കാട് : വ്യവസായസംരംഭകരുടെയും സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവരുടെയും പ്രശ്നങ്ങളും പരാതികളും നേരിട്ട് കേൾക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ 30ന് ജില്ലാപഞ്ചായത്ത് ഹാളിൽ 'മീറ്റ് ദി മിനിസ്റ്റർ' പരിപാടി നടക്കും. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തടസ്സങ്ങളും സംരംഭകർക്ക് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താം. അത്തരം പരാതികൾ ബന്ധപ്പെട്ട വകുപ്പുകളിലൂടെ തന്നെ പരിഹരിക്കുകയും വ്യവസായ നടത്തിപ്പ് സുഗമമാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു.