പാലക്കാട് : മഴ കനത്തതോടെ കൊയ്തെടുത്ത നെല്ല് ഉണക്കിയെടുക്കാൻ സാധിക്കാത്തതിനാൽ ഈർപ്പംനോക്കാതെ നെല്ല് സംഭരിക്കാൻ നടപടി സ്വകീരിക്കുമെന്ന് മന്ത്രി പറഞ്ഞു.മഴ തുടരുന്ന സാഹചര്യത്തിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് മില്ലുടമകളുമായി സംസാരിക്കാൻ സപ്ലൈക്കോ അധികൃതർക്ക് നിർദേശം നൽകി. ജില്ലയിൽ കൊയ്ത്ത് പൂർണമായിട്ടില്ല.

ഇതിനിടെ വിളവായി നിൽക്കുന്ന നെല്ല് മഴയത്ത് നശിച്ചുപോയതായും പരാതികളേറെയുണ്ട്. മഴയത്ത് നെല്ല് സൂക്ഷിക്കാൻ എല്ലാ കർഷകർക്കും സൗകര്യമില്ലാത്തതിനാൽ സംഭരണനടപടി വേഗത്തിലാക്കും.

കൃഷി നശിച്ചുപോയ കർഷകരുടെ വിവരങ്ങൾ ശേഖരിക്കാനും കൊയ്‌ത്ത് യന്ത്രങ്ങൾ ഉൾപ്പെടെ കർഷകർക്കാവശ്യമായ സഹായമെത്തിക്കാനും മന്ത്രി നിർദേശിച്ചു.