കോയമ്പത്തൂർ : കനത്തമഴയിൽ തോട് കടക്കുന്നതിനിടെ പെട്ടന്നെത്തിയ മലവെള്ളത്തിൽപ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പേരൂർ അംബേദ്കർ കോളനി മരുതന്റെ ഭാര്യ വിജയയുടെ (55) മൃതദേഹമാണ് മൂന്നാംദിനം കണ്ടെത്തിയത്. പേരൂർ പോലീസും ഫയർ സർവീസ് ഉദ്യോഗസ്ഥരും നാട്ടുകാരും അന്വേഷണം തുടരുന്നതിനിടെ 15 കിലോമീറ്റർ അകലെ ചെന്നാനൂർ മതിവളയം കുട്ടയിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച മഴ കുറഞ്ഞ് കുട്ടയിൽ വെള്ളമിറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്താൻ സാധിച്ചത്.