തൃത്താല : വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്ന് യൂത്ത് കോൺഗ്രസിലേക്ക് വന്നവർക്ക് സ്വീകരണം നൽകി. സ്വീകരണയോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് തൃത്താലമണ്ഡലം പ്രസിഡന്റ് വി.ടി. വിഷ്ണു അധ്യക്ഷനായി.

ഷെഫീക് കടവത്ത് ജില്ലാ ജനറൽ സെക്രട്ടറി എം.പി. സുബ്രഹ്മണ്യൻ, മുൻ മണ്ഡലം പ്രസിഡന്റ്‌ അസ്ഹർ, സനോജ് കണ്ടാലയിൽ, പി.വി. മുഹമ്മദ്‌ അലി, പട്ടിത്തറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ബാലൻ, ബ്ലോക്ക്‌ സെക്രട്ടറി ഹബീബ് കോട്ടയിൽ, ഇൻകാസ് യു.എ.ഇ. യൂത്ത് വിങ് പ്രസിഡന്റ്‌ ഹൈദർ തട്ടത്താഴത്ത് എന്നിവർ സംസാരിച്ചു.