കിഴക്കഞ്ചേരി : പാണ്ടാംകോട് സ്വരാജ് വായനശാലയുടെ 55-ാം വാർഷികം കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പ്രസാദ് അധ്യക്ഷനായി. രവീന്ദ്രൻ, മോഹനൻ, ചന്ദ്രൻ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രണവം ശശിയുടെ നാടൻപാട്ടും കുട്ടികളുടെ കലാപരിപാടികളും നടന്നു.