മണ്ണാർക്കാട് : ഡൊമിനിക്കൻ സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സിസ്റ്റർ ടെസ്സി കാച്ചപ്പിള്ളി തിരഞ്ഞെടുക്കപ്പെട്ടു.

സിസ്റ്റർ മോൺസി പതുപ്പള്ളിയിലാണ് അസി. സുപ്പീരിയർ ജനറൽ. സിസ്റ്റർ ജോഫി കള്ളിക്കാടൻ, സിസ്റ്റർ സോളി കടുത്താനം, സിസ്റ്റർ സ്മിത മേപ്പുള്ളി എന്നിവരാണ് കൗൺസിലർമാർ. മണ്ണാർക്കാട് ജനറലേറ്റിൽനടന്ന എട്ടാമത് ജനറൽ സിനാക്‌സിസിലാണ് തിരഞ്ഞെടുപ്പ് നടന്നത്.