പാലക്കാട് : കേരളാപ്രദേശ് ഗാന്ധിദർശൻവേദി പാലക്കാട് ജില്ലാ ചെയർമാനായി പി.പി. വിജയകുമാറിനെയും ജനറൽ സെക്രട്ടറിയായി എ. ശിവരാമകൃഷ്ണനെയും ട്രഷററായി ടി.എൻ. ചന്ദ്രനെയും വീണ്ടും തിരഞ്ഞെടുത്തു. എം.എം. തോമസ്, പ്രൊഫ: എം. ഉണ്ണിക്കൃഷ്ണൻ, വി.ആർ. കുട്ടൻ, ടി. ഈശ്വരൻ, കെ.ടി. പുഷപവല്ലി നമ്പ്യാർ (വൈ. ചെയ.), സെക്രട്ടറിമാരായി എ. രാധാകൃഷ്ണൻ, പി.കെ. സൂര്യകുമാർ, പി. സുജാത, എസ്. സൈലാവുദ്ദീൻ, പി.വി. സഹദേവൻ, എം. മുഹമ്മദ് ബഷീർ, കെ. സുരേഷ്, എം. സുധീർകുമാർ (സെക്ര.) എന്നിവരാണ് മറ്റ് ഭാരവാഹികൾ. വനിതാവിഭാഗം ചെയർപേഴ്സണായി പി. പ്രീത, ഹരിതവേദി ചെയർമാനായി ആർ. ശിവദാസ്, ബാലജനവേദി കൺവീനറായി ദേവികാ ഹരിദാസ്, യുവജനവേദി ചെയർമാനായി കെ. ജിഷ്ണു, പ്രവാസി ഗാന്ധിദർശൻ വേദി ചെയർപേഴ്സണായി ലക്ഷ്മി പത്മനാഭൻ, ഐ.ടി. സെൽ കോ-ഓർഡിനേറ്റർമാരായി എം. സന്തോഷ് കുമാർ, പി. പ്രത്യുഷ് എന്നിവരെയും തിരഞ്ഞെടുത്തു.