പാലക്കാട് : യു.ഡി.എഫ്. ജില്ലാക്കമ്മിറ്റി അംഗങ്ങൾ, നിയോജകമണ്ഡലം ചെയർമാൻമാർ, കൺവീനർമാർ എന്നിവരുടെ ഒരു സംയുക്തയോഗം തിങ്കളാഴ്ച 10-ന് പാലക്കാട്‌ ഡി.സി.സി. ഓഫീസിൽ ചേരും.

മണ്ഡലംകമ്മിറ്റി രൂപവത്കരണം, നിയോജകമണ്ഡലം-ജില്ലാ സമ്മേളനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗം ചർച്ചചെയ്യുമെന്ന് ജില്ലാ ചെയർമാൻ കളത്തിൽ അബ്ദുള്ള, കൺവീനർ പി. ബാലഗോപാൽ എന്നിവർ അറിയിച്ചു.