ചെർപ്പുളശ്ശേരി : കുളക്കാട്ടുകുറിശ്ശി തുമ്പക്കണ്ണിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഉഷയുടെ ജീവൻ രക്ഷിച്ച നടുവാനി വീട്ടിൽ ഗോവിന്ദൻകുട്ടിയെ 'സക്ഷമ' ജില്ലാ കമ്മിറ്റി ആദരിച്ചു. ജില്ലാ സെക്രട്ടറി പ്രകാശ് കുറുമാപ്പള്ളി പൊന്നാടയണിയിച്ചു. എം.വി. വിശ്വനാഥൻ, പി. മോഹൻദാസ്, ഒഴുക്കിൽനിന്ന്‌ രക്ഷപ്പെട്ട ഉഷ എന്നിവർ പങ്കെടുത്തു.