ഷൊർണൂർ : കുളപ്പുള്ളി സുബ്രഹ്മണ്യൻ കോവിലിൽ പടിഞ്ഞാറേനടയിലെ ഗേറ്റ് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനംചെയ്തു. ചടങ്ങിൽ ക്ഷേത്രപുരോഗമനഫണ്ട് കൂപ്പൺ നറുക്കെടുപ്പും നടന്നു. കോവിൽക്കമ്മിറ്റി പ്രസിഡന്റ് ഹരിദാസ് അധ്യക്ഷനായി. കൗൺസിലർ ശരത്, ടി.എ. സുരേഷ് കുമാർ, രാജേഷ് എന്നിവർ പങ്കെടുത്തു.