വിളയൂർ : സി.പി.എം. വിളയൂർ ലോക്കൽസമ്മേളനം ജില്ലാക്കമ്മിറ്റി അംഗം എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു.

മുതിർന്ന പാർട്ടി അംഗം കെ. രാമനുണ്ണി പതാക ഉയർത്തിയതോടെയാണ് സമ്മേളനം തുടങ്ങിയത്. വി. ഉമ്മർ, പി. ഷെരീഫ്, ഒ. ശശി, ടി. ഷാജി, ഏരിയാ സെക്രട്ടറി എൻ.പി. വിനയകുമാർ, സുബൈദ ഇസ്ഹാഖ്, ടി. ഗോപാലകൃഷ്ണൻ, എ.വി. സുരേഷ്, യു. അജയകുമാർ, കെ. മുരളി, കെ. കൃഷ്ണൻകുട്ടി, ടി. ബാബു തുടങ്ങിയവർ സംസാരിച്ചു.

കമ്മിറ്റികളിൽ വനിതാപ്രാതിധിധ്യം വേണ്ടത്രയില്ലെന്ന വിമർശം വനിതാ പ്രതിനിധിയിൽനിന്ന്‌ ഉയർന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ചില വാർഡുകളിലെ തോൽവി പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ചയാണെന്ന വിമർശവുമുയർന്നു. പാർട്ടിയിൽനിന്നും ചിലർ പുറത്ത് പോകാനുണ്ടായ സാഹചര്യങ്ങളും ചർച്ചയായി. കെ.വി. ഗംഗാധരനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 13 അംഗ ലോക്കൽ കമ്മിറ്റിയിൽ നാലുപേർ പുതുമുഖങ്ങളാണ്. ഒരു വനിതയുമുണ്ട്.