പാലക്കാട് : ജില്ലയിൽ ഞായറാഴ്ച 3,145 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,694 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഉറവിടമറിയാതെ രോഗംബാധിച്ച 1,436 പേരും മറുനാടുകളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും വന്ന ആറുപേരും ഒമ്പത് ആരോഗ്യപ്രവർത്തകരും ഇതിലുൾപ്പെടും. 2,609 പേർ രോഗമുക്തരായി.

ആകെ 10,362 പേർക്ക് പരിശോധന നടത്തിയതിലാണ് 3,145 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

30.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 45 കോവിഡ് മരണവും ഒറ്റദിവസംകൊണ്ട് സ്ഥിരീകരിച്ചു. 2020 മാർച്ച് മുതൽ ജില്ലയിൽ ആകെ 284 മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 25,378 ആയി. ഇവർക്കുപുറമേ പാലക്കാട് ജില്ലക്കാരായ ഒരാൾ വയനാടും മൂന്നുപേർ കാസർകോടും അഞ്ചുപേർ കോട്ടയത്തും ആറുപേർ ഇടുക്കിയിലും ഏഴുപേർ കൊല്ലത്തും എട്ടുപേർ പത്തനംതിട്ടയിലും കണ്ണൂരും 10 പേർ ആലപ്പുഴയിലും 18 പേർ കോഴിക്കോടും 22 പേർ തിരുവനന്തപുരത്തും 34 പേർ എറണാകുളത്തും 208 പേർ മലപ്പുറത്തും 106 പേർ തൃശ്ശൂരും ചികിത്സയിലുണ്ട്.