പറളി : എക്‌സൈസ് പറളി റേഞ്ച് ടീം ലോക്ഡൗൺ പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ മങ്കര ഭാരതപ്പുഴയോരത്ത് ഞാവിളിൻ കടവിൽ വാറ്റ് കേന്ദ്രം കണ്ടെത്തി. 425 ലിറ്റർ വാഷ് നശിപ്പിച്ചു. ഈ മേഖലയിൽ ചാരായ നിർമാണം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് റെയ്ഡിന് നേതൃത്വം നൽകിയ പറളി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ആർ. അിജിത്ത് പറഞ്ഞു. സീനിയർ പ്രിവന്റീവ് ഓഫീസർ എൻ. പ്രേമാനന്ദകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എം. സജീഷ്, എ.കെ. അരുൺകുമാർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ കെ.ടി. റഷീദ എന്നിവരാണ് പരിശോധന നടത്തിയത്.