കോങ്ങാട് : കോൺഗ്രസിെന്റ നേതൃത്വത്തിൽ കെ. കരുണാകരൻമാസ്റ്ററുടെ നാലാം ചരമാവാർഷികം ആചരിച്ചു.ദീർഘകാലം കോങ്ങാട് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റും കോങ്ങാട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റും കേരള പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റും ആയിരുന്നു കെ. കരുണാകരൻ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ സി.എൻ. ശിവദാസൻ ഉദ്‌ഘാടനം ചെയ്തു. ടി.വി. രാമദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ടി. നാരായണൻ, ടി.യു. മുരളീകൃഷ്ണൻ, കെ.ആർ. മനുപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.