പാലക്കാട് : അയൽവാസികൾ തമ്മിലുണ്ടായ അതിർത്തിത്തർക്കത്തിനിടെ ഒരാൾക്ക് വെട്ടേറ്റു. കുത്തനൂർ ചെമ്പുകാട് കണ്ഠന്റെ മകൻ രാജനാണ് (63) വെട്ടേറ്റത്. സംഭവത്തിൽ അയൽവാസി മേലേപ്പുര വീട്ടിൽ പ്രഭാകരനെ (50) കുഴൽമന്ദം പോലീസ് അറസ്റ്റു ചെയ്തു. പരിക്കേറ്റ രാജനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് തൃശ്ശൂരിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി. ബുധനാഴ്ചയാണ് സംഭവം. വാക്കുതർക്കത്തിനിടെ പ്രഭാകരൻ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. തലയ്ക്കാണ് പരിക്കേറ്റത്. പ്രഭാകരനെ കോടതി റിമാൻഡ് ചെയ്തു.