പാലക്കാട് : മുട്ടിക്കുളങ്ങരയിൽ ലോറിക്കുപിന്നിൽ ലോറിയിടിച്ച് ക്ലീനറുടെ കാൽ ക്യാബിനിൽ കുടുങ്ങി.

സേലം ഓമല്ലൂർ സ്വദേശി ശെൽവത്തിന്‍റെ (54) കാലാണ് കുടുങ്ങിയത്. ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം.

മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിന്‌ സമീപമാണ് സംഭവം. തമിഴ്നാട്ടിൽനിന്ന്‌ കന്നുകാലികളുമായി പോവുകയായിരുന്നു ശെൽവം സഞ്ചരിച്ച വാഹനം. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.

പാലക്കാട്ടുനിന്ന്‌ അഗ്നിരക്ഷാസേനയെത്തി അരമണിക്കൂറോളം പണിപ്പെട്ടാണ് ശെൽവത്തെ രക്ഷിക്കാനായത്.

അസി. സ്റ്റേഷൻ ഓഫീസർ കെ. സജി, സീനീയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ജോജി, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ നവാസ് ബാബു, മുകേഷ്, പ്രശാന്ത്, വേലായുധൻ തുടങ്ങിയവർ രക്ഷാപ്രവർത്തനം നടത്തി.