പാലക്കാട് : ജില്ലയിൽ ബുധനാഴ്ച 1,255 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 847 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാതെ രോഗം ബാധിച്ച 397 പേർ, ഏഴ് ആരോഗ്യ പ്രവർത്തകർ, ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും വന്ന നാലുപേർ എന്നിവർ ഉൾപ്പെടും. 1,569 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7,240 ആയി.

പാലക്കാട് നഗരസഭ പരിധിയിലാണ് കൂടുതൽ രോഗികൾ. 97 പേർ. വിളയൂർ, ശ്രീകൃഷ്ണപുരം, നെല്ലിയാമ്പതി, മണ്ണൂർ, മലമ്പുഴ, കുത്തനൂർ, ചാലിശ്ശേരി പഞ്ചായത്തുകളിലാണ് കുറവ്. ഒരോരുത്തർ വീതം. ആകെ 8,403 പരിശോധന നടത്തിയതിലാണ് 1,255 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 14.94 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്.