പാലക്കാട് : കോവിഡിനെത്തുടർന്ന് പ്രതിസന്ധിയിലായതും മാനേജ്‌മെന്റ് ഫണ്ടിൽനിന്ന് ധനസഹായത്തിന് അർഹതയില്ലാത്തതുമായ എ.ബി.സി. ഗ്രേഡ് ക്ഷേത്രജീവനക്കാർക്ക് സർക്കാർ ഒറ്റത്തവണ ധനസഹായം നൽകുന്നു. ഓരോ ജീവനക്കാരനും പരമാവധി 50,000 രൂപയാണ് നൽകുക.
ഇതിന്റെ പ്രഥമ വിതരണോദ്ഘാടനം ജനുവരി 18-ന് രാവിലെ 10.30-ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി നിർവഹിക്കും. സിവിൽസ്റ്റേഷനിലെ അസിസ്റ്റന്റ് കമ്മിഷണറുടെ കാര്യാലയത്തിലാണ് പരിപാടി.