അലനല്ലൂർ : അലനല്ലൂർ പഞ്ചായത്തിൽ കോവിഡ്‌ വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ അലനല്ലൂർ സർവീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്‌ പൾസ്‌ ഓക്സിമീറ്റർ നൽകി. ബാങ്ക്‌ ഹാളിൽ നടന്ന ചടങ്ങിൽ ഓക്സി മീറ്ററുകൾ ബാങ്ക്‌ സെക്രട്ടറി പി. ശ്രീനിവാസൻ, അസി. സെക്രട്ടറി ജയകൃഷ്ണൻ, ഡയറക്ടർ സുരേഷ്‌കുമാർ എന്നിവർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലത മുള്ളത്തിന്‌ കൈമാറി. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഹംസ, മുസ്തഫ, ലൈന ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.