പാലക്കാട് : ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. ഇന്ദിര രാജഗോപാലിന്റെ സ്മരണയ്‌ക്കായി ഡോ. ഇന്ദിര രാജഗോപാൽ മെമ്മോറിയൽ ട്രസ്റ്റ് ഡോക്ടർമാർക്ക് പുരസ്കാരം നൽകും. പാലക്കാട് ജില്ലയിൽ സേവനത്തിന്‌ മുൻഗണന നൽകി പ്രവർത്തിക്കുന്ന അലോപ്പതി ഡോക്ടർക്കാണ് 25,000 രൂപ കാഷ് അവാർഡും പ്രശസ്തിഫലകവുമടങ്ങുന്ന പുരസ്കാരം നൽകുക. പൊതുജനങ്ങൾക്കും ഡോക്ടർമാർക്ക് നേരിട്ടും തദ്ദേശസ്ഥാപനങ്ങൾ മുഖേനയും നാമനിർദേശം നൽകാം. വിശദമായ ബയോഡാറ്റ ഉൾപ്പെടുത്തിയ അപേക്ഷകൾ ജൂൺ അഞ്ചിനകം സമർപ്പിക്കണം. വിലാസം ട്രസ്റ്റി, ഡോ. ഇന്ദിര രാജഗോപാൽ മെമ്മോറിയൽ ട്രസ്റ്റ്, 22/720, വിശ്രം, എം.സി. മേനോൻ റോഡ്, കുന്നത്തൂർമേട്, പാലക്കാട് -678013. ഫോൺ: 9447029463.