പാലക്കാട് : നിയോജകമണ്ഡലത്തിന് അനുവദിച്ച് 15 പദ്ധതികളിൽ രണ്ടെണ്ണത്തിന് മാത്രമാണ് ഇക്കുറി ബജറ്റിൽ 20 ശതമാനംതുക അനുവദിച്ചത്. മേലാമുറി മെട്രോനഗർ-മാപ്പിളക്കാട് റോഡിനും പിരായിരി ഗ്രാമപ്പഞ്ചായത്ത് പൊതുകുളം നവീകരണത്തിനും യഥാക്രമം 80 ലക്ഷവും 30 ലക്ഷവുമാണ് അനുവദിച്ചത്. ബാക്കിയെല്ലാം 100 രൂപ ടോക്കൺ പദ്ധതികളായി. കൽപ്പാത്തിപ്പുഴ ഭിത്തികെട്ടി സംരക്ഷിക്കലടക്കമുള്ള അഞ്ച് പദ്ധതികൾ ബജറ്റിൽ പരിഗണിക്കാത്തത് നിരാശപ്പെടുത്തിയെന്ന് ഷാഫിപറമ്പിൽ എം.എൽ.എ. പറഞ്ഞു.
ടോക്കൺതുകയിൽ *ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം നവീകരണം. *പാലക്കാട്-പൊന്നാനി റോഡ് ബി.എം. ആൻഡ് ബി.സി. പ്രവൃത്തികളും ബസ്ബേയും. * പാലക്കാട് ടിപ്പുസുൽത്താൻ കോട്ടയ്ക്ക് ചുറ്റും നടപ്പാത നിർമാണം. *കൽമണ്ഡപം-കൽവാക്കുളം ബൈപ്പാസ് റോഡ് നിർമാണം രണ്ടാംഘട്ടം. *മേപ്പറമ്പ്-കാവിൽപ്പാട് റോഡ്, അമ്പാട്-അനിക്കോട് റോഡ് അഭിവൃദ്ധിപ്പെടുത്തൽ. *മേലാമുറി ബൈപ്പാസ് റോഡ് ബി.സി. പ്രവൃത്തിയും അഴുക്കുചാൽ നിർമാണവും. * കണ്ണാടി-കിണാശ്ശേരി റോഡിൽ ബി.എം. ആൻഡ് ബി.സി. പ്രവൃത്തികൾ. *പിരായിരി ഗ്രാമപ്പഞ്ചായത്ത് വേങ്ങല പൊതുകുളം. *തിരുനെല്ലായി കോസ്‌വേയിൽ കിലോമീറ്റർ 3.860-ൽ പാലം നിർമാണവും ഡ്രൈനേജ് നിർമാണവും. *സിവിൽസ്റ്റേഷൻറോഡിൽ ബി.സി. പ്രവൃത്തികൾ. *നൂറണി ഫുട്‌ബോൾ ഗ്രൗണ്ട് ഗാലറി നിർമാണവും മറ്റ് അടിസ്ഥാന സൗകര്യ വികസനവും. *പാലക്കാട് ഗവ. വിക്ടോറിയകോളേജ് ഒാഡിറ്റോറിയം നിർമാണം. *പാലക്കാട് ഗസ്റ്റ് ഹൗസിൽ പുതിയ അനക്സ് കെട്ടിട നിർമാണം. *തിരുനെല്ലായിപ്പുഴയിൽ റിവർ സ്പോർട്സ് പദ്ധതി.ബജറ്റ് -