പട്ടാമ്പി : സംസ്ഥാന ബജറ്റിൽ പട്ടാമ്പി നിയോജകമണ്ഡലത്തിൽ 20 പ്രധാന പദ്ധതികൾ പ്രഖ്യാപിച്ചു. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന പട്ടാമ്പിയിലെ പഴയ ബസ്‌സ്റ്റാൻഡിന് പകരം ആധുനിക ബസ്‌സ്റ്റാൻഡ്. ഇതിനായി സ്ഥലമേറ്റെടുക്കലും കെട്ടിടനിർമാണവും ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ പട്ടാമ്പിക്കായി സമഗ്ര കുടിവെള്ളപദ്ധതി, നഗരത്തിൽ മെക്കനൈസ്ഡ് വാഹന പാർക്കിങ് കേന്ദ്രം, ചെങ്ങണാംകുന്ന് റഗുലേറ്ററിൽ സമഗ്ര ജലസേചന ടൂറിസം സംയോജിതപദ്ധതി, കൊപ്പത്ത് വ്യവസായപാർക്കിനായി സ്ഥലമേറ്റെടുക്കലും കെട്ടിടനിർമാണവും കുലുക്കല്ലൂരിൽ റെയിൽവേ മേൽപ്പാലം, തിരുവേഗപ്പുറ അഴകപ്ര ജലസേചനപദ്ധതി തുടങ്ങിയവ ബജറ്റിലെ പ്രധാന പദ്ധതികളാണ്.
സംസ്ഥാനബജറ്റിൽ ഉൾപ്പെടുത്തുന്നതിനായി 234 കോടി രൂപയുടെ പദ്ധതികളാണ് സമർപ്പിച്ചിരുന്നത്. ഇതിൽ 227 കോടിയുടെ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. അറിയിച്ചു.
മറ്റ് പ്രധാന പദ്ധതികൾ
. മുതുതല സ്റ്റേഡിയം സ്ഥലമേറ്റെടുപ്പും നിർമാണവും.
2. തിരുവേഗപ്പുറ സ്റ്റേഡിയം നിർമാണം.
3. വിളയൂർ പഞ്ചായത്ത് സ്റ്റേഡിയം സ്ഥലമേറ്റെടുക്കലും കെട്ടിട നിർമാണവും.
4.വല്ലപ്പുഴ ആയുർവേദ ഹോമിയോ ആശുപത്രികൾക്കായി ആയുഷ് കോംപ്ലക്സ്.
5. വല്ലപ്പുഴ എ.ഒ.ഇ. കെട്ടിടനിർമാണം.
6. മുളയങ്കാവ് ടൗൺ നവീകരണം.
7. കൊപ്പം സ്റ്റേഡിയം നിർമാണം.
8. വി.കെ. കടവ് കൊടുമുണ്ടപാലം.
9. വല്ലപ്പുഴ സ്റ്റേഡിയം സ്ഥലമേറ്റെടുപ്പും നിർമാണവും.
10.കുലുക്കല്ലൂർ സ്റ്റേഡിയം സ്ഥലമേറ്റെടുപ്പും നിർമാണവും.
11. കുലുക്കല്ലൂർ എരവത്ര വല്ലപ്പുഴറോഡ്.
12.വല്ലപ്പുഴ ടൗൺ നവീകരണം.
13.കൊപ്പം ടൗൺ നവീകരണം രണ്ടാംഘട്ടം.ബജറ്റ്