നെന്മാറ : മുതലമടയിൽ കാർഷികകോളേജ് ആരംഭിക്കുന്നതിന് സംസ്ഥാന ബജറ്റിൽ 10 കോടി രൂപ വകയിരുത്തി. പട്ടികജാതി-വർഗ വികസന വകുപ്പിന്റെ കീഴിലാണ് കോളേജ് ആരംഭിക്കുന്നത്.
കാർഷികമേഖലയ്ക്ക് സഹായകമാകുന്ന രീതിയിൽ പോത്തുണ്ടി, മീങ്കര, ചുള്ളിയാർ അണക്കെട്ടുകളിലെ പ്രധാന കനാലുകളും കാഡാ കനാലുകളും നവീകരിക്കുന്നതിനായി 25 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
സീതാർകുണ്ട് മിനി ഡൈവർഷൻ പദ്ധതിക്കും മുതലമട മാംഗോ ഹബ്ബിന്റെ പ്രവർത്തനത്തിനായും പോത്തുണ്ടി, ചുള്ളിയാർ, മീങ്കര അണക്കെട്ടുകൾ കേന്ദ്രീകരിച്ച് വിനോദ സഞ്ചാരവികസന പദ്ധതികൾക്കായി 10 കോടി രൂപവീതം വകയിരുത്തിയിട്ടുണ്ട്.