ചെന്നൈ : യാത്രക്കാരില്ലാത്തതിനെത്തുടർന്ന് ചെന്നൈയിൽനിന്ന് മംഗലാപുരത്തേക്കുള്ള ചെന്നൈ-മംഗലാപുരം എക്സ്പ്രസ് (02685) വെള്ളിയാഴ്ച മുതൽ 31 വരെ റദ്ദാക്കിയായി ദക്ഷിണ റെയിൽവേ അറിയിച്ചു.

മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള എക്സ്പ്രസ്(02686) 15 മുതൽ ജൂൺ ഒന്ന് വരെയും റദ്ദാക്കി. കോയമ്പത്തൂരിൽനിന്ന് മംഗലാപുരത്തേക്കുള്ള കോയമ്പത്തൂർ- മംഗലാപുരം എക്സ്പ്രസ്(06323) വെള്ളിയാഴ്ചമുതൽ 31 വരെ റദ്ദാക്കി. മംഗലാപുരത്തുനിന്ന് കോയമ്പത്തൂരിലേക്കുള്ള പ്രത്യേക തീവണ്ടിയും(06324) 31 വരെ റദ്ദാക്കി.