ശ്രീകൃഷ്ണപുരം : വെള്ളിനേഴി മണ്ഡലം യൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി കോവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ആശുപത്രിയിൽ പോകുന്നതിനു വാഹനസൗകര്യം ഏർപ്പെടുത്തി. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഡി.സി.സി. ജനറൽ സെക്രട്ടറി ഒ. വിജയകുമാർ നിർവഹിച്ചു. മണ്ഡലം യൂത്ത്‌കോൺഗ്രസ്‌ പ്രസിഡന്റ് കെ.സി. രവിശങ്കർ അധ്യക്ഷനായി. സി. രാധാകൃഷ്ണൻ, പി. ഗീത, കെ.വി. രാധാകൃഷ്ണൻ, കെ.എസ്.യു. പ്രസിഡന്റ് എ. കൃഷ്ണനുണ്ണി എന്നിവർ പങ്കെടുത്തു.