പാലക്കാട്‌ : അമൃതംഗമയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മകരസംക്രമം- മകരവിളക്ക്‌ ആചരിച്ചു. കല്ലേക്കാട്‌, ഭാരതീയ വിദ്യാനികേതനിലെ ബാലസരസ്വതി ക്ഷേത്രത്തിൽ അയ്യപ്പഹോമത്തെ തുടർന്ന്‌ നവകം, പഞ്ചഗവ്യം, രുദ്രാഭിഷേകം, പടിപൂജ, പൂമൂടൽ എന്നിവ നടന്നു. കല്ലേക്കാട്‌ വ്യാസവിദ്യാപീഠം സ്കൂൾ സെക്രട്ടറി സി.എൻ. ഉദയശങ്കർ, മാനേജർ കെ.വി. രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.