പഴനി : പഴനിമല മുരുകൻക്ഷേത്രത്തിൽ ജോലിചെയ്യുന്ന ശാന്തിമാർക്കും ക്ഷേത്രം ജീവനക്കാർക്കും പൊങ്കലാഘോഷഭാഗമായി വസ്ത്രങ്ങളും യൂണിഫോമും വിതരണംചെയ്തു. ക്ഷേത്രത്തിൽ വെള്ളിയാഴ്ചനടന്ന പരിപാടിക്ക് പഴനി ദേവസ്വം ബോർഡ് ജോയന്റ് കമ്മിഷണർ നടരാജൻ നേതൃത്വംനൽകി. കളക്ടർ വിശാഖൻ വസ്ത്രങ്ങളും യൂണിഫോമും വിതരണംചെയ്തു.

പഴനി ദേവസ്വം ബോർഡ് അസി. കമ്മിഷണർ സെന്തിൽകുമാർ പങ്കെടുത്തു.