പാലക്കാട് : കല്പാത്തിയിൽ ജോലിക്കിടെ ഷോക്കേറ്റുമരിച്ച കെ.എസ്.ഇ.ബി. താത്കാലിക ജീവനക്കാരൻ എലപ്പുള്ളി പ്രേമദാസന്റെ വീട് മന്ത്രി കെ. കൃഷ്ണൻകുട്ടി സന്ദർശിച്ചു. കുടുംബത്തിന് ഉടനെ മൂന്നുലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി പറഞ്ഞു.

എ. പ്രഭാകരൻ എം.എൽ.എ.യും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.