കോയമ്പത്തൂർ : സിനിമാതാരം കമൽഹാസന്റെ മക്കൾ നീതിമയ്യം പാർട്ടി വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടക്കുന്ന തിരഞ്ഞെടുപ്പിലും മത്സരരംഗത്തിറങ്ങുന്നു. തിരഞ്ഞെടുപ്പിന്‌ തീയതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പാർട്ടി സ്ഥാപകൻ കൂടിയായ കമൽഹാസൻ പാർട്ടിയുടെ 47 സ്ഥാനാർഥികൾ മത്സരംരംഗത്തുണ്ടാകുമെന്ന്‌ പ്രഖ്യാപിച്ചു. സ്ത്രീകളായിരിക്കും സ്ഥാനാർഥികളിൽ അധികവും. കോയമ്പത്തൂർ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ മത്സരത്തിനിറക്കുന്നുണ്ട്‌.

നഗരത്തിൽ പാർട്ടിക്ക്‌ വലിയ സ്വാധീനമുണ്ട്‌. ഗ്രാമങ്ങളിൽ വലിയതോതിൽ പാർട്ടിക്ക്‌ പ്രചാരമില്ല. നേരത്തെ കോയമ്പത്തൂർ സൗത്ത്‌ നിയോജകമണ്ഡലത്തിൽ മത്സരിച്ച അനുഭവങ്ങൾവെച്ച്‌ കമൽഹാസൻ പറഞ്ഞു. സത്യസന്ധരും കരുത്തരുമായ പ്രതിനിധികളെയാണ്‌ തമിഴ്‌നാടിന്‌ ആവശ്യം. ഒരോ മണ്ഡലത്തിലും വർഷങ്ങൾ പലതുപിന്നിട്ട് പ്രശ്നങ്ങൾക്ക്‌ പരിഹാരം കണ്ടെത്തുകയാണ്‌ ആവശ്യമെന്നും കമൽഹാസൻ പറഞ്ഞു.