പാലക്കാട് : കൊട്ടേക്കാട് വടക്കേത്തറ പൂർണപുഷ്കലസമേത ശാസ്താക്ഷേത്രത്തിൽ മകരവിളക്കുപൂജ ആഘോഷിച്ചു. എള്ളുതിരി, നീരാഞ്ജനസമർപ്പണം എന്നിവ നടന്നു.

വൈകുന്നേരത്ത് മകരവിളക്കു പൂജയും രാധാകൃഷ്ണനും സംഘവും നടത്തിയ ഭജനയും ഉണ്ടായിരുന്നു.

ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി അനിയൻ തിരുമേനി മുഖ്യകാർമികത്വം വഹിച്ചു.