കോയമ്പത്തൂർ : ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശബരീശനെ മനസ്സിൽ ധ്യാനിച്ച് മകരസംക്രമപൂജ പൂർത്തിയാക്കി സിദ്ധാപുത്തൂർ അയ്യപ്പക്ഷേത്രത്തിൽ മകരവിളക്ക് തെളിയിച്ചു.

മേൽശാന്തി കെ.പി. രാജേഷ് നമ്പൂതിരിയുടെ കാർമികത്വത്തിലാണ് വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം മകരസംക്രമപൂജയും മകരജ്യോതിയും തെളിയിച്ചത്. കോവിഡ് പ്രോട്ടോകോൾ നിലവിലുണ്ടായിരുന്നതിനാൽ പുറത്തുനിന്നുള്ള ഭക്തർക്ക് പ്രവേശനം അനുവദിച്ചില്ല. ക്ഷേത്രഭാരവാഹികളും ജീവനക്കാരും മാത്രമാണ് സംക്രമപൂജയിലും മകരവിളക്ക് ദർശനത്തിലും പങ്കെടുത്തത്. വെള്ളിയാഴ്ച കലശപൂജയും കളഭാഭിഷേകവും വിശേഷാൽ നെയ്യഭിഷേകവും ഉണ്ടായിരുന്നു. അയ്യപ്പസേവാസമിതി പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, സെക്രട്ടറി പി. വിജയരാഘവൻ തുടങ്ങിയവർ പങ്കെടുത്തു.