അമ്പലപ്പാറ : അറവക്കാട്ടപ്പൻ ശിവക്ഷേത്രത്തിലെ ഉപദേവൻമാരായ ഗണപതി, വിഷ്ണു എന്നിവരുടെ മാറ്റിപ്രതിഷ്ഠാചടങ്ങ് ഞായറാഴ്ചരാവിലെ എട്ടിന് നടക്കും. ക്ഷേത്രംതന്ത്രി പന്തലക്കോട് സജി നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. പ്രസാദ ഊട്ടും കോട്ടയ്‌ക്കൽ ഹരിദാസന്റെ നേതൃത്വത്തിൽ കഥകളിയും നടക്കും.

അമ്പലപ്പാറ : വേങ്ങശ്ശേരി തിമിലയിൽ ശിവക്ഷേത്രത്തിൽ രുദ്രാഭിഷേകവും പ്രതിഷ്ഠാദിന ഉത്സവവും ഞായറാഴ്ചയും തിങ്കളാഴ്ചയുമായി നടക്കും. ക്ഷേത്രംതന്ത്രി പനാവൂർ കുട്ടൻ നമ്പൂതിരി കാർമികത്വം വഹിക്കും.

ലക്കിടി : നെല്ലിക്കുറിശ്ശി വാഴാലിക്കാവിൽ തിങ്കളാഴ്ച പ്രതിഷ്ഠാദിനം ആഘോഷിക്കും. രാവിലെ ഒമ്പതിന് ലക്കിടി കുട്ടനുംസംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം അരങ്ങേറും.

പനാവൂർ മനയ്ക്കൽ ഉണ്ണിനമ്പൂതിരി ചടങ്ങുകൾക്ക് കർമിയാകും. തുടർന്ന്, 10-ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ക്ഷേത്രത്തിൽ പുതുതായി നിർമിച്ച ശീവേലിപ്പുര ഉദ്ഘാടനംചെയ്യും. 11- ന് പ്രസാദ ഊട്ട്, വൈകീട്ട് ചുറ്റുവിളക്ക് എന്നിവയുമുണ്ടാകും.