ശ്രീകൃഷ്ണപുരം : പാറക്കടവ് സുബ്രഹ്മണ്യസ്വാമി-ശ്രീകൃഷ്ണക്ഷേത്രത്തിൽ 15 മുതൽ 18 വരെ പ്രതിഷ്ഠാദിനാഘോഷം നടക്കും. താന്ത്രിക ചടങ്ങുകൾ, അഷ്ടദ്രവ്യ മഹാഗണപതിഹോമം, വേദപാരായണം തുടങ്ങിയവ ഉണ്ടാകും. 18-ന് തൈപ്പൂയ്യാഘോഷവുമുണ്ടാകും. തന്ത്രി പന്തലങ്ങോട്ടുമനയ്ക്കൽ ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ.