പാലക്കാട് : ജി.എച്ച്.എസ്.എസ്. മുതലമട, ജി.എച്ച്.എസ്.എസ്. കിഴക്കഞ്ചേരി, ജി.എച്ച്.എസ്.എസ്. തേങ്കുറിശ്ശി എന്നീ സ്കൂളുകളിലെ നവീകരിച്ച ലാബുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി. ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയായി.

മുതലമട: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കെ. ബാബു എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ. ബേബിസുധ അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ശാലിനി കറുപ്പേഷ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. അലൈരാജ്, പഞ്ചായത്തംഗം നസീമ കമറുദ്ദീൻ, പി.ടി.എ. പ്രസിഡൻറ് എ. സ്വാമിനാഥൻ, പ്രിൻസിപ്പൽ വഹീദ ബാനു, പ്രധാനാധ്യാപിക കുഞ്ഞിലക്ഷ്മി എന്നിവർ സംസാരിച്ചു.

കിഴക്കഞ്ചേരി : ഗവ. എച്ച്.എസ്.എസ്സിൽ കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കവിത മാധവൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാപഞ്ചായത്തംഗം അനിത പോൾസൺ അധ്യക്ഷയായി. കിഴക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ വി.എസ്. ഉഷ, വി. പ്രേമലത, കെ. രവീന്ദ്രൻ, സലീം പ്രസാദ്, എസ്. സാഹിദ എന്നിവർ സംസാരിച്ചു.

തേങ്കുറിശ്ശി : ഗവ. എച്ച്.എസ്.എസ്സിൽ നടത്തിയ ചടങ്ങ് കെ.ഡി. പ്രസേനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ശിലാഫലം അനാവരണവും അദ്ദേഹം നിർവഹിച്ചു. പ്ലസ്ടു ഉന്നതവിജയികളെ അനുമോദിച്ചു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സ്മാർട്ട് ഫോൺ വിതരണം ചെയ്തു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ. ഭാർഗവൻ അധ്യക്ഷനായി. പ്രിൻസിപ്പൽ കെ. സുരേന്ദ്രൻ, പ്രധാനാധ്യാപിക സി. സുലോചന, കെ. സ്വർണകുമാരി, കെ.എസ്. ലക്ഷ്മീദേവി, എ.എസ്. സജീഷ്, ഐ. ശാന്തകുമാരി, കെ. നാരായണൻ, ബി. അംബിക എന്നിവർ സംസാരിച്ചു.