പാലക്കാട് : എൻ.സി.പി. ജില്ലാ നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി വി.എ. രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എ. രാമസ്വാമി അധ്യക്ഷനായി.

ഗാന്ധിജയന്തി ദിനത്തിൽ അകത്തേത്തറ ശബരി ആശ്രമം മുതൽ കോട്ടമൈതാനത്തെ രക്തസാക്ഷിമണ്ഡപംവരെ ഗാന്ധി സ്മൃതിയാത്ര നടത്താൻ തീരുമാനിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. റസാക്ക് മൗലവി, ഓട്ടൂർ ഉണ്ണിക്കൃഷ്ണൻ, കാപ്പിൽ സെയ്തലവി, എം.എം. കബീർ, എം.പി. സണ്ണി തുടങ്ങിയവർ സംസാരിച്ചു.