കാവശ്ശേരി : മൂലസ്ഥാനം കൂട്ടാലയ്ക്ക്‌ സമീപത്തുള്ള കാവശ്ശേരി ദേശത്തിന്റെ നാലുപതിറ്റാണ്ട് പഴക്കമുള്ള കൂറസ്തംഭം ബലക്ഷയംമൂലം മാറ്റിസ്ഥാപിക്കുന്നു. വ്യാഴാഴ്ചരാവിലെ എട്ടുമുതൽ പരയക്കാട്ട് ഭഗവതിക്ഷേത്രം മേൽശാന്തി രാമചന്ദ്ര ഭട്ടിന്റെ കാർമികത്വത്തിൽ പുതിയ കൂറസ്തംഭം സ്ഥാപിക്കുന്ന ചടങ്ങ് നടത്തും.